അതെ, തിരിച്ചു വരുന്നു -നസ്രിയ 

നടി നസ്രിയ നസീം തിരിച്ചു വരുന്നു. അഞ്ജലി മേനോൻ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നുവെന്നും പൃഥ്വിരാജ്, പാർവതി എന്നിവരോടൊപ്പമുള്ള ചിത്രമാണിതെന്നും നസ്രിയ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് നസ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാംഗ്ലൂർ ഡെയ്സിന് ശേഷം നിരവധി പേർ തന്നോട് ചോദിച്ചത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. 

Full View

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍  മീഡിയയുടെ ബാനറില്‍  എം.രഞ്ജിത് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, മാല പാര്‍വതി, എന്നിവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
എം ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് ചിത്രത്തിന് സംഗീതം. ലിറ്റില്‍ സ്വയമ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

ഫഹദുമായുള്ള വിവാഹത്തോടെയാണ് നസ്രിയ അഭിനയജീവിതത്തിന് താൽക്കാലിക വിരാമമിട്ടത്. 
 

Tags:    
News Summary - Back In Action Says Nazriya Nazim-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.