ബേസിൽ ജോസഫി​െൻറ അടുത്ത നായകൻ ബിജു മേനോൻ

സൂപ്പർഹിറ്റായ ഒാടിക്കൊണ്ടിരിക്കുന്ന പടയോട്ടം എന്ന ചിത്രത്തിന്​ ശേഷം സോഫിയ പോളി​​െൻറ വീക്കൻറ്​ ബ്ലോക്​ബസ്​റ്റേഴ്​സ്​ നിർമിച്ച്​ ബേസിൽ ജോസഫ്​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ബിജു മേനോൻ. ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങൾക്ക്​ ശേഷം വരുന്ന ബേസിൽ ചിത്രമായിരിക്കും ബിജു മേനോൻ നായകനായ പുതിയ ചിത്രം​.

ദേശീയ സംസ്ഥാന പുരസ്​കാരങ്ങൾ നേടിയ തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്ന ചിത്രത്തി​​െൻറ എഴുത്തുകാരനായ സജീവ പാഴൂരാണ്​ ബേസിൽ ചിത്രത്തിന്​ രചന നിർവഹിക്കുന്നത്​. ഹാസ്യത്തിന്​ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബാംഗ്ലൂർ ഡേയ്​സ്​ എന്ന ബ്ലോക്​ബസ്റ്റർ ചിത്രത്തിന്​ ശേഷം സൂപ്പർഹിറ്റുകളായ മുന്തിരിവള്ളികൾ തളിർക്കു​േമ്പാൾ, പടയോട്ടം എന്നീ ചിത്രങ്ങളാണ്​ സോഫിയാ പോൾ നിർമിച്ചത്​.

Tags:    
News Summary - basil joseph biju menon-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.