ടൊവിനോ തോമസും വമീഖ ഗബ്ബിയും ഒരുമിച്ച ബേസില്‍ ജോസഫ് ചിത്രം ഗോദ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രമായതിനാൽ ഗോദ ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ കാണിക്കണമെന്ന് ബേസിലിന് ആഗ്രഹമുണ്ടായിരുന്നു. കുറെ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. എന്നാല്‍ ബാംഗ്ലൂര്‍ യാത്രക്കിടയിൽ ബേസിൽ സാക്ഷിയെ അവിചാരിതമായി കണ്ടുമുട്ടി. ആ സന്തോഷം ബേസിൽ തന്നെ ഫേസ്ബുക്കിൽ കുറിച്ചു.
ദിവസങ്ങള്‍ക്കു മുമ്പാണ് സാക്ഷിയെ ബാംഗ്ലൂരില്‍ വെച്ച് വളരെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഗോദയെക്കുറിച്ച് ഞാന്‍ അവരോട് പറഞ്ഞപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ ചോദിച്ചത് പഞ്ചാബി പെണ്‍കുട്ടി ഗുസ്തിക്കാരിയായി അഭിനയിച്ച ചിത്രമല്ലേ എന്നായിരുന്നു. അവര്‍ ഗോദയെ കുറിച്ച് വായിക്കുകയും ട്രെയിലര്‍ കാണുകയും ചെയ്തിരുന്നു. സിനിമ കാണിച്ചു കൊടുക്കാനായില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങളും പ്രമോ വീഡിയോകളും സാക്ഷിക്ക് കാണിച്ചു കൊടുത്തു. സാക്ഷിക്കും ഭര്‍ത്താവിനുമൊപ്പം കാപ്പി കുടിച്ചു. കാലങ്ങളായി മനസില്‍ ആരാധിക്കുന്ന സാക്ഷിയെ നേരിട്ട് കാണാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ബേസില്‍ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.