കുഞ്ഞിരാമായണം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. രണ്ടാം ചിത്രമായ ഗോദയും ആരാധകരെ നിരാശപ്പെടുത്തിയില്ല. എന്നാൽ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബേസിൽ. പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്നും കൂടെ ടൊവീനോയുമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉണ്ണി ആർ. ആണ് തിരക്കഥ. ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്നാണ് നിർമാണം.
ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ആണിതെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.