തൃശൂര്‍: നടി ഭാവന വിവാഹിതയായി. തിങ്കളാഴ്ച രാവിലെ 9.50ഓടെ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ ബംഗളൂരു സ്വദേശി നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി കെട്ടി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 9.30 ഓടെയാണ് ഭാവനയും നവീനും ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. ജാഗ്രത നിർദേശം ഉണ്ടായിരുന്നതിനാൽ ക്ഷേത്രത്തിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിരുന്നൊരുക്കിയ തൃശൂർ കോവിലകത്തുംപാടത്തെ ജവഹർ കൺവെൻഷൻ സെൻററിലും സിനിമ, രാഷ്ട്രീയ മേഖലയിലുള്ളവർക്ക് സൽക്കാരം സംഘടിപ്പിച്ച പുഴക്കൽ ലുലു ഇൻറർനാഷണൽ കൺവെൻഷൻ സെൻററിലും വൻ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.
ക്ഷേത്രത്തിൽ കേരളീയ രീതിയിലായിരുന്നു വിവാഹ ചടങ്ങ്. സ്വർണ്ണ നിറത്തിലുള്ള ഡിസൈൻ സാരിയും പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞാണ് ഭാവന എത്തിയത്. കസവുമുണ്ടും മേൽമുണ്ടുമാണ് നവീൻ ധരിച്ചത്. ജവഹർ കൺവെൻഷൻ സെൻററിൽ ഒരുക്കിയ വിരുന്നിൽ സിനിമ പ്രവർത്തകരായ സിദ്ദിഖ്, ആഷിക് അബു, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, ലെന, മിയ, ഗായിക സയനോര തുടങ്ങിയവർ എത്തി് വൈകീട്ട് ലുലു കണ്‍വെന്‍ഷന്‍ സെൻററില്‍ കന്നഡ രീതിയിലുള്ള വിവാഹ ചടങ്ങുകൾ നടന്നു. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ സ്നേഹവിരുന്നിലും പ്രമുഖർ പെങ്കടുത്തു. ബംഗളൂരുവില്‍ നവീെൻറ ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹസല്‍ക്കാരം നടത്തും. അടുത്ത ദിവസംതന്നെ ഇരുവരും ബംഗളൂരുവിലേക്ക് പോകും.
2012ൽ ഭാവന നായികയായി അഭിനയിച്ച ‘റോമിയോ’യുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഡിസംബര്‍ 22-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. പിന്നീട് തീയതി മാറ്റുകയായിരുന്നു.
പ്രിയങ്ക ചോപ്രയടക്കം സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.