കൊച്ചി: മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് എന്ന ഒരുതരം പാക്കേജുണ്ടെന്ന് നടി ഹിമ ശങ്കര്‍. ‘സർവോപരി പാലാക്കാരന്’ സിനിമയുടെ പ്രചാരണാർഥം എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം വാഗ്ദാനം ചെയ്ത് സിനിമമേഖലയില്‍ നിന്ന് ചിലര്‍ വിളിച്ചിരുന്നു. പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ തന്നെ സമീപിച്ച മൂന്നുപേരോട് പറ്റിെല്ലന്ന് പറഞ്ഞതായും ഹിമ വ്യക്തമാക്കി.
ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതു കൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. സ്ത്രീകള്‍ അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ ശങ്കര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന് വേണുഗോപൻ, ഇസ്മായില്‍ കൊട്ടാരപ്പാട്ട് എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.