ഹിന്ദി , തമിഴ് ചലച്ചിത്ര സംവിധായകൻ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു.'സോളോ'എന്നാണ് ചിത്രത്തിന്റെ പേര്. പുതുമകള്‍ നിറഞ്ഞ പ്രമേയമാണ് ചിത്രത്തിന്‍റെതെന്നും ഇത് നല്ല സിനിമയാണെന്ന് താൻ ഉറപ്പുതരുന്നുവെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അടുത്തവര്‍ഷമാണ് ചിത്രം പുറത്തിറങ്ങുക. ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്റെ സുവിശേഷം എന്ന സത്യന്‍ അന്തിക്കാട് ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ദുല്‍ഖര്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പം ചേര്‍ന്നത്.
അമിതാഭ് ബച്ചന്‍ , ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.