‘മോനിഷക്ക് അവാർഡ് ലഭിച്ചപ്പോൾ അമ്പിളിയെ ആരും ഒാർത്തില്ല’ 

കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളിയുടെ ഒാർമകൾ പങ്കുവെച്ച് ഭാഗ്യലക്ഷ്മി. മോനിഷക്ക് നഖക്ഷതങ്ങള്‍ എന്ന സിനിമക്ക് ഉർവശി അവാർഡ് കിട്ടിയപ്പോൾ ആരും അമ്പിളിയെ ഓർത്തില്ലെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ഹിച്ചിരുന്ന അംഗീകാരങ്ങളൊന്നും അമ്പിളിയെ തേടിയെത്തിയില്ല. എന്നാല്‍ അതില്‍ ഒരു പരിഭവവും അവര്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ഏറെനാളായി അർബുദരോഗത്തെതുടർന്ന് ചികിത്സയിലായിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്​റ്റുമായ പാല തങ്കത്തി‍​​െൻറ മകളാണ്. മോനിഷക്കായി എല്ലാ ചിത്രത്തിലും ശബ്​ദം നൽകിയത് അമ്പിളി ആയിരുന്നു. മലയാളം-തമിഴ് സീരിയൽ ഡബ്ബിങ് രംഗത്തും അന്യഭാഷ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. രോഹിണി, അംബിക, റാണിപത്മിനി, പാർവതി, രഞ്‌ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉർവശി, ചിപ്പി, സിതാര, ജോമോൾ, പ്രിയാരാമൻ, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്​ദമായി മാറിയത്​ അമ്പിളിയായിരുന്നു.


ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് 

അമ്പിളി പോയി.
നാല്പത് വർഷത്തെ സൗഹൃദം..ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ട് വയസ്സ് കാണും.എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സിന് ഇളയവൾ.ആ പ്രായത്തിലും അനായാസേന ഡബ് ചെയ്യുന്ന അവളെ അസൂയയോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. 17 18 വയസ്സുളളപ്പോൾ ബേബി ശാലിനിക്കും മറ്റുളള ചെറിയ കുട്ടികൾക്കും അവൾ ശബ്ദം നൽകി..ശാലിനി നായികയായപ്പോഴും മോനിഷക്കും മലയാളത്തിലെ മുൻ നിര നായികമാർക്കും അവൾ ശബ്ദം നൽകി.മോനിഷക്ക് നഖക്ഷതം എന്ന സിനിമക്ക് ഊർവശി അവാർഡ് കിട്ടിയപ്പോൾ ആരും അമ്പിളിയെ ഓർത്തില്ല. 
ഒരു പുരസ്കാരവും അവൾക്ക് ലഭിച്ചില്ല.അതിനവൾക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു.. സിനിമയിൽ ഡബിങ് അവസരം കുറഞ്ഞപ്പോൾ അവൾ മൊഴിമാറ്റ സിനിമകൾ്ക്ക് സംഭാഷണം എഴുതി. സീരിയലുകൾക്ക് ശബ്ദം നൽകി. 
ഇംഗ്ലീഷ് വിംഗ്ളിഷ് ,കഹാനി എല്ലാം അവളെഴുതിയതാണ്..അദ്ധ്വാനിക്കാൻ മാത്രമേ അവൾക്കറിയൂ..സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല..ആരും അവളെ ചേർത്തു നിർത്തി സ്നേഹിച്ചില്ല..ഒടുവിൽ മക്കളുടെ സ്നേഹം ആസ്വദിക്കാൻ തുടങ്ങിയ സമയത്ത് മരണം വന്ന് അവളെ കൊണ്ടുപോയി..I miss you AMBILY..I LOVE YOU SO MUCH..

Full View
Tags:    
News Summary - Bhagyalakshmi Memorizing Dubbing artist Ambili-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.