ഭാവനക്ക്​ വിവാഹാശംസകളുമായി ബോളിവുഡ്​ നടിയും VIDEO

പ്രശസ്​ത നടി ഭാവനയുടെ വിവാഹത്തിന്​​ മുന്നോടിയായുള്ള മെഹന്തി ആഘോഷങ്ങൾ  തൃശ്ശൂരിൽ പൊടിപൊടിക്കു​േമ്പാൾ ആശംസകളുമായി അങ്ങ്​ ബോളിവുഡിൽ നിന്നും താരസുന്ദരിയും. ഇന്ത്യയിലെ ഏറ്റവു മികച്ച നായികമാരിൽ ഒരാളായ പ്രിയങ്ക ചോപ്രയാണ്​ മലയാളത്തി​​​െൻറ സ്വന്തം താരസുന്ദരിക്ക്​ വിവാഹ മംഗളാശംസകൾ നേർന്നത്​. നടി രമ്യാ നമ്പീശൻ, ഗായിക സയനോര അടക്കമുള്ള സുഹൃത്തുക്കൾ മൈലാഞ്ചി ചടങ്ങിൽ പ​െങ്കടുത്തു.

ഭാവനക്ക്​ എല്ലാവിധ വിവാഹാശംസകൾ നേരുന്നതായി വിഡിയോ സന്ദേശത്തിൽ പ്രിയങ്ക ചോപ്ര പറയുന്നു. പുതിയ ജീവിതത്തിലേക്കുള്ള ഏറ്റവും  വലിയ ചുവട്​ വെപ്പാണിത്​. നീയൊരു ധീര വനിതയാണ്​ ഞാൻ നിങ്ങളെ ഒരുപാട്​ ബഹുമാനിക്കുന്നു - പ്രിയങ്ക കൂട്ടിച്ചേർത്തു.

Full View

തിങ്കളാഴ്​ച്ച രാവിലെ ഒമ്പതിന്​ തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ്​ താലി കെട്ട്​. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ്​ വിവാഹ ചടങ്ങിൽ ക്ഷണമുള്ളത്​. ജവഹർ ഒാഡിറ്റോറിയത്തിലാണ്​ മറ്റ്​ ചടങ്ങുകൾ നടക്കുക. സിനിമയിലെ സുഹൃത്തുക്കൾക്കായി ലുലു കൺവെൻഷൻ സ​​െൻററിൽ വൈകീട്ട്​ പാർട്ടിയൊരുക്കും. 

Full View
Tags:    
News Summary - Bhavana wedding - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.