ബിജു മേനോൻ നായകനായ പുതിയ ചിത്രം ഷെർലോക് ടോംസിന്‍റെ ട്രെയിലറെത്തി. ഷാഫിയാണ് ഈ മുഴുനീള ഹാസ്യചിത്രം സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ^ഷാഫി ടീം ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംകുമാര്‍ മേനോന്‍ ആണ് നിര്‍മാണം.
ഷെര്‍ലക് ഹോംസിന്‍റെ നോവലുകള്‍ വായിച്ച് കുറ്റാന്വേഷകനാകാന്‍ കൊതിക്കുന്ന തോമസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. അതിനുവേണ്ടി സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഒടുവില്‍ ഐ.ആര്‍.എസ് കിട്ടി സർക്കാർ സര്‍വീസില്‍ തുടരവേ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ദിലീപ് ചിത്രം ടു കണ്‍ട്രീസിന് വേണ്ടി തിരക്കഥ എഴുതിയ നജീം കോയയാണ് ഈ ചിത്രത്തിന്‍റേയും തിരക്കഥ. ഷാഫിയും സച്ചിയും തിരക്കഥയില്‍ പങ്കാളികളായിട്ടുണ്ട്. ശ്രിന്ദ, മിയ ജോര്‍ജ്, സലിം കുമാര്‍, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, റാഫി, കോട്ടയം നസീര്‍, ഷാജോണ്‍, ഹരീഷ് കരുണാകരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.