തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്‍റെ വാദം തെറ്റെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍

കൊച്ചി: പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ കോളജ് യൂണിയന്‍റെ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്‍റെ വാദം തെറ്റാണെന്ന് നടന്‍ ബിനീഷ് ബാസ്റ്റിൻ. സംഭവത്തിൽ വിദ്യാർഥികൾ പലതവണ തന്നോട് മാപ്പ് പറഞ്ഞു. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിനീഷിന്‍റെ പ്രതികരണം. കോളജ് ഔദ്യോഗികമായി അനില്‍ രാധാകൃഷ്ണ മേനോനെ മാത്രമെ വിളിച്ചിട്ടുള്ളുവെന്ന പ്രിന്‍സിപ്പല്‍ ഡോ. ഗുലാസിന്‍റെ വിശദീകരണത്തിലാണ് ബാസ്റ്റിന്‍റെ മറുപടി.

പരിപാടിക്കെത്തിയ മറ്റൊരു ഗസ്റ്റായ അനില്‍ രാധാകൃഷ്ണ മേനോന്‍ താന്‍ ഉണ്ടെങ്കില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. തന്നോട് സിനിമയില്‍ ചാന്‍സ് ചോദിച്ചെത്തിയ ആളാണ് ബിനിഷ് അങ്ങനെ ഒരാള്‍ ഉള്ള പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്നാണ് യൂണിയന്‍ ചെയര്‍മാനെക്കൊണ്ട് പറയിപ്പിച്ചതെന്നും ബിനീഷ് കൂട്ടിച്ചേർത്തു.


Tags:    
News Summary - Bineesh Bastin Comment on Caste Discrimination at College-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.