വിജയ്ക്കെതിരെ വർഗീയ പരാമർശവുമായ് ബി.ജെ.പി; മെർസലിനെ പിന്തുണച്ച്​ കമൽഹാസൻ

ചെന്നൈ: നടൻ വിജയ്ക്കെതിരെ വർഗീയ പരാമർശവുമായ് ബി.ജെ.പി. വിജയ് ക്രിസത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തമിഴ്നാട് നേതാവ് എച്ച് രാജ രംഗത്തെത്തിയിരിക്കുന്നത്. പുതിയ ചിത്രം മെർസലിന്‍റെ റീലിസിനോടനുബന്ധിച്ച് തലപൊക്കിയ വിവാദങ്ങളുടെ തുടർച്ചയാണ് രാജയുടെ പുതിയ നിലപാട്.

അതേ സമയം, സിനിമക്ക്​ പിന്തുണമായി കമൽഹാസൻ രംഗത്തെത്തി. വിമർശകരെ നിശബ്​ദരാക്കുകയല്ല വേണ്ടത്​. അവരെ സംസാരിക്കാൻ അനുവദിക്കു​​േമ്പാഴാണ്​ ഇന്ത്യ തിളങ്ങുന്നതെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ​മെർസൽ സെൻസർ ബോർഡ്​ സർഫിക്കറ്റ്​ കിട്ടിയതാണ്​. അത്​ വീണ്ടും സെൻസർ ചെയ്യേണ്ട ആവശ്യമില്ല. വിമർശനങ്ങളെ യുക്​തിപൂർവമായി എതിരിടുകയാണ്​ വേണ്ടതെന്നും കമൽ ട്വീറ്റ്​ ചെയ്​തു. അതേ സമയം, മെർസലിലെ ജി.എസ്​.ടിയുമായി ബന്ധപ്പെട്ട രംഗങ്ങൾ നീക്കം ചെയ്യണമെന്ന്​ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണൻ ആവശ്യപ്പെട്ടു.

സിനിമയിലെ ബി.ജെ.പി വിരുദ്ധ പരാമർശങ്ങൾക്ക് വിജയ് യുടെ മതവുമായ് ബന്ധമുണ്ടെന്നാണ് ആരോപണം. ജോസഫ് വിജയ് എന്ന പേര് ട്വീറ്റ് ചെയ്താണ് രാജ ഇക്കാര്യം വ്യകതമാക്കിയത്. സിനിമയുടെ നിർമാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും ട്വീറ്റിൽ പറയുന്നു. സിനിമയിലെ സംഭാഷണങ്ങൾ പലതും അടിസ്ഥാന രഹിതമാണെന്നും അ​േദ്ദഹം പറഞ്ഞു. 

മെർസലിലെ ചില രംഗങ്ങളിൽ കേന്ദ്ര സർക്കാറിന്‍റെ പദ്ധതികളായ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്നുണ്ട് ഇതാണ് ബി.ജെ.പിയെ ചൊടിപ്പിക്കാൻ കാരണം.
 

Tags:    
News Summary - BJP against actor vijay-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.