പ്രശസ്ത ബോളിവുഡ് നടൻ ജഗദീപ് (81) അന്തരിച്ചു. ബുധനാഴ്ച വൈകട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മുംബൈയിലുള്ള ഷിയ കബറിസ്ഥാനിൽ നടക്കും.
ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുർബാനി, ഷഹൻഷ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്. ഏറ്റവും ശ്രദ്ധേയം ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രമായിരുന്നു. അഞ്ച് സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.
സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്. 1939ല്‍ അമൃത്സറിലായിരുന്നു ജനനം. ഒന്‍പതാം വയസ്സില്‍ ബാലനടനായാണ് തുടക്കം. ബി.ആര്‍ ചോപ്രയുടെ അഫ്‍സാനയിലാണ് ആദ്യം അഭിനയിച്ചത്. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.