മുംബൈ: ശനിയാഴ്ച അർധരാത്രി പലരുടെ മൊബൈലിലും ആ സന്ദേശമെത്തി. ‘ശ്രീദേവി ഇൗസ് നോ മോര്’. വെറും അഭ്യൂഹം. അതെ, അഭ്യൂഹംതന്നെയാണെന്ന് മനസ്സിനെ തിരുത്തി അവര്‍ ഉറക്കത്തിലേക്ക് തിരിച്ചു. എന്നാല്‍, അവര്‍ക്ക് ഉറങ്ങാനായില്ല. ഒടുവില്‍ അത് അഭ്യൂഹമല്ല സത്യമാണെന്നറിഞ്ഞ് അവര്‍ തരിച്ചുപോയി. ബോണി കപൂറിെൻറ സഹോദരന് സഞ്ജയ് കപൂറാണ് ശ്രീദേവിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
‘ശ്രീദേവിയെ കൊന്ന ദൈവത്തെ വെറുക്കുന്നു. അകാലത്തില്‍ മരണം വരിച്ച ശ്രീദേവിയെയും വെറുക്കുന്നു’ എന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ പ്രതികരണം. അസാധാരണമായ പ്രയാസം തന്നെ അലട്ടുന്നുവെന്നാണ് അമിതാഭ് ബച്ചെൻറ ആദ്യ പ്രതികരണം. ഒരു യുഗം അവസാനിച്ചിരിക്കുന്നു. മനോഹരമായ ഒരു കാവ്യം തീര്‍ന്നിരിക്കുന്നു -ശേഖര്‍ കപൂര്‍ കുറിക്കുന്നു. ശ്രീദേവിയുടെ അകാല വിയോഗം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി ആമിര്‍ ഖാൻ. കണ്ണീര് നില്‍ക്കുന്നില്ലെന്ന് സുസ്മിത സെന്‍. നടുക്കം വാക്കുകള്‍ക്ക് അതീതമെന്ന് അക്ഷയ് കുമാർ. ഞെട്ടിപ്പോയി.
ആ ചിരിയും വര്‍ത്തമാനവും മനസ്സില്‍ തെളിയുന്നു. അവിശ്വസനീയം -കാജോലിെൻറ വാക്കുകളാണിത്. സിനിമയിലെ ആദ്യ രംഗം ശ്രീദേവിക്ക് ഒപ്പമായിരുന്നു. അവരുടെ മുന്നില്‍ വിറയലോടെയാണ് നിന്നത്. തന്നെ സമാധാനിപ്പിക്കാന്‍ വിറക്കുന്നതായി അവരും അഭിനയിച്ചു. ചിരിച്ചുപോയി. വിറ നില്ക്കുന്നതു വരെ ചിരിച്ചു -ഋത്വിക് റോഷെൻറ ഓര്‍മകള്‍. അതൊരു അഭ്യൂഹം മാത്രമായിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് ഇപ്പോഴും ഊര്‍മിള മണ്ടൊത്കർ. വല്ലാത്തൊരു വാര്‍ത്തയിലേക്കാണ് താന്‍ ഉണര്‍ന്നതെന്നും നികത്താനാകാത്ത വിടവാണ് ശ്രീദേവിയുടെ വിയോഗമെന്നും മാധുരി ദീക്ഷിത്. പ്രിയ താരത്തെ അവസാനമായി ഒരു നോക്കു കാണാന്‍ ബാന്ദ്രയിലെയും ജുഹുവിലെയും വീടുകള്‍ക്കു മുന്നില്‍ ആരാധകര്‍ കാത്തുനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.