ബോട്ടിൽ ലോക്​ഡൗൺ; കോമഡി ഷോർട്ട്​ ഫിലിമുമായി നടൻ ദിവ്യദർശൻ 

യുവ നടൻ ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഹൃസ്വചിത്രം ബോട്ടിൽ ലോക്​ഡൗൺ യൂട്യൂബിൽ റിലീസായി. ലോക്​ഡൗൺ പ്രമേയമാക്കിയുള്ള ഹാസ്യ ചിത്രത്തിൽ ജെയ്‌സ് ജോസാണ്​ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. വിജയകുമാരി ഒ. മാധവൻ, ശ്രീജിത്ത് രവി, റേയ്ജൻ രാജൻ, ദിവ്യദർശൻ എന്നിവരെ കൂടാതെ ചില പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു. 

ബോജ രാജ്, അശ്വതി ദർശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദിവ്യദർശൻ ഒരുക്കിയ കഥക്ക് സന്ധ്യ രാജേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നു. മ്യൂസിക്-ജമിനി ഉണ്ണികൃഷ്ണൻ, ഛായാഗ്രഹണം സുധീപ് ഐവിഷൻ, എഡിറ്റർ റിയാസ്, കളറിംഗ്-കലൈ.

Full View
Tags:    
News Summary - BOTTLE LOCKDOWN COMEDY SHORT FILM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.