തിരുവനന്തപുരം: നടൻ ശ്രീനിവാസനെതിരെ വനിത കമീഷൻ കേസെടുത്തു. അംഗനവാടി ടീച്ചർമാർക്കെതിരെ മോശം പരമാർശം നടത്തിയതിനാണ് കേസ്. അംഗനവാടി ടീച്ചർമാരുടെ സംഘടന വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന് പരാതി നൽകിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചർമാർ നൽകിയ പരാതിയിലാണ് നടപടി. അംഗനവാടി ടീച്ചർമാർ വിദ്യാഭ്യാസമില്ലാത്തവരാണെന്നായിരുന്നു ശ്രീനിവാസൻെറ പരാമർശം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ വിവാദ പരാമർശം നടത്തിയത്.
ജോലിയില്ലാത്തവരെ അംഗനവാടി ടീച്ചർമാരായി നിയമിക്കുകയാണെന്നും ഇവർക്ക് മതിയായ വിദ്യാഭ്യാസമില്ലെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, വിദേശരാജ്യങ്ങളിൽ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.