സ​ത്യ​ത്തിെൻറ വി​ജ​യം; ത​െൻറ നി​ല​പാ​ടാ​യി​രു​ന്നു ശ​രി​യെ​ന്നു തെ​ളി​ഞ്ഞു -വി​ന​യ​ൻ

കൊച്ചി: കോമ്പറ്റീഷൻ കമീഷൻ തനിക്കനുകൂലമായി വിധി പ്രസ്താവിച്ചതിലൂടെ സത്യമാണ് വിജയിച്ചതെന്ന് സംവിധായകൻ വിനയൻ. ഈ വിജയം സിനിമ സംഘടനകളായ അമ്മയും ഫെഫ്കയും വിലക്കിയും ഒറ്റപ്പെടുത്തിയും മരണംവരെ പീഡിപ്പിച്ച നടൻ തിലകന് സമർപ്പിക്കുന്നതായും വിനയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെൻറ നിലപാടുകളായിരുന്നു ശരി എന്ന് തെളിയിക്കുന്നതാണ് കമീഷെൻറ വിധി. അമ്മ, ഫെഫ്ക സംഘടനകൾ കാരണം തനിക്ക് എട്ടരവർഷമാണ് നഷ്ടെപ്പട്ടത്. സൂപ്പർ താരങ്ങളടക്കമുള്ള സംഘടന നേതാക്കൾ ഇനിയെങ്കിലും അഹങ്കാരവും ഫാഷിസ്റ്റ് രീതിയും അവസാനിപ്പിക്കണം. ലക്ഷങ്ങൾ ഫീസ് നൽകിയാണ് തനിക്കെതിരായ കേസിൽ സിനിമ സംഘടനകൾ അഭിഭാഷകരെ നിയമിച്ചത്. കേസ് തോറ്റ സ്ഥിതിക്ക് അമ്മ പ്രസിഡൻറ് ഇന്നസെൻറ്, ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ തുടങ്ങിയവർ രാജിവെക്കണം. 

92 പേജുള്ള വിധിന്യായത്തിൽ അധോലോക സംഘങ്ങൾ പോലെയാണ് മലയാള സിനിമയിലെ സംഘടനകൾ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ ഗുണ്ടകളായാണ് ഉണ്ണികൃഷ്ണനും സിബി മലയിലും പ്രവർത്തിക്കുന്നത്. സംവിധായകരായ സിദ്ദീഖും ഫാസിലും അടക്കമുള്ളവരോട് താനൊരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും അവർ തന്നെ പീഡിപ്പിക്കുന്നു. കമൽ, സിദ്ദീഖ് തുടങ്ങിയവരാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും വിനയൻ ആരോപിച്ചു. പിഴത്തുകയൊന്നും തനിക്കു വേെണ്ടന്നും അദ്ദേഹം വ്യക്തമാക്കി. 

വിനയൻ നൽകിയ പരാതിയെത്തുടർന്ന് അമ്മ, ഫെഫ്ക, സംവിധായക യൂനിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂനിയൻ, ഇന്നസെൻറ്, ബി. ഉണ്ണികൃഷ്ണൻ, ഇടവേള ബാബു, സിബി മലയിൽ, കെ. മോഹനൻ തുടങ്ങിയവരിൽനിന്ന് 11.25 ലക്ഷം രൂപ പിഴയീടാക്കാൻ കോമ്പറ്റീഷൻ കോടതി ഉത്തരവിട്ടിരുന്നു. നാലുലക്ഷം രൂപയാണ് അമ്മ പിഴയായി നൽകേണ്ടത്.
Tags:    
News Summary - CCI slaps fine on Kerala cinema unions for imposing 'ban' on Vinayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.