കൊച്ചി: നടിയെ ആക്രമിച്ച സംഭവം ദിലീപിന്‍റെ ക്വട്ടേഷനെന്ന് മൊഴി. കേസില്‍ ഏഴാം പ്രതിയായ ചാർളിയാണ് സംഭവം ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് സുനിൽകുമാർ തന്നോട് വെളിപ്പെടുത്തിയതായി കോടതിയിൽ രഹസ്യമൊഴി നൽകിയത്. കേസിൽ ചാർളി മാപ്പുസാക്ഷിയാകും. നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു. പിടിയിലായപ്പോൾ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്. ഉന്നത ഇടപെടലിനെതുടർന്നാണ് മൊഴിയിൽ അന്വേഷണം ഉണ്ടാകാതിരുന്നതെന്നും ആരോപണമുണ്ട്.
കോയമ്പത്തൂരിലെ ചാർളിയുടെ താമസസ്ഥലത്താണ് പൊലീസ് പിടിയിലാകുന്നതിന് മുൻപ് പ്രതി സുനിൽ കുമാർ ഒളിവിൽ കഴിഞ്ഞത്. ദിലീപിന്‍റെ ക്വട്ടേഷനെന്ന് സുനിൽകുമാർ ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷൻ തുകയെന്നും സുനി പറഞ്ഞെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.