കോഴിക്കോട്: രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ ട്രാൻസ് സിനിമയിൽ തുറന്നുകാട്ടുന്നതിനെ തിരെ ശാപവാക്കുകളുമായി പാസ്റ്റർ രംഗത്ത്. ട്രാൻസിലെ നായകൻ ഫഹദ് ഫാസിൽ, സംവിധായകൻ അൻവർ റഷീദ് എന്നിവരെ ശപിക്ക ുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ൈവറലായി. സിനിമ എടുത്തവർക്കും അഭിനയിച്ചവർക്കും ഇനി മുതൽ സുഖമായിരിക്കും. കോടിക്കണക്കിന് ജനങ്ങളാണ് ഇവർക്കെതിെര പ്രാർഥിക്കാൻ പോകുന്നത്. തമ്പുരാൻെറ കൃപ അവർക്കുമേൽ ചൊരിയുമെന്നും പാസ്റ്റർ പറയുന്നു.
‘സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്സാണ് വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ. ഈ പെന്തക്കോസ്തിൻെറ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിൻെറ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതിയിട്ട് യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്. യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതിലും വന്നാല്‍ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാന്‍….., ആ തമ്പുരാൻെറ കൃപ അതിൻെറ മേല്‍ വ്യാപരിക്കും.’- പാസ്റ്റർ പ്രസംഗത്തിൽ പറയുന്നു.
വിഡിയോക്ക് താഴെ നിരവധിപേർ കമൻറുമായെത്തി. സിനിമയിലെ പാസ്റ്ററായുള്ള ഫഹദ് ഫാസിലിൻെറ അഭിനയം പോരെന്നും ഈ പാസ്റ്ററിനെ നോക്കി അഭിനയം പഠിക്കണമെന്നുമാണ് ചിലരുടെ കമൻറ്. ബാഗ്ലൂർ ഡേഴ്സ്, പ്രേമം, പറവ എന്നീ ഹിറ്റുകൾക്ക്ശേഷം അൻവർ റഷീദ് എൻറർടെയിൻമെൻറ് നിർമിച്ച ചിത്രമാണ് ട്രാൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.