ദുൽഖർ സൽമാൻ നായകനായ കോമ്രേഡ് ഇൻ അമേരിക്ക- സി.ഐ.എ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ യുടൂബിലൂടെ പുറത്തുവിട്ടു. ദുൽഖർ സൽമാന്‍റെ അജി മാത്യു എന്ന കഥാപാത്രം അച്ഛൻ കഥാപാത്രം അവതരിപ്പിക്കുന്ന സിദ്ദീഖുമായുള്ള തമാശയും കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന രണ്ട് രംഗങ്ങളാണ് പുറത്തിറങ്ങിയത്. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്.
ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛയാഗ്രഹണം നിർവഹിച്ചത് രണദേവാണ്. സംഗീതം: ഗോപി സുന്ദർ, ഗാനരചന: റഫീഖ് അഹമ്മദ്, കരോലിന, മൻസൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, വിതരണം: എ ആൻഡ് എ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.