കോഴിക്കോട്: ടോമിച്ചൻ മുളുകുപാടം നിർമിച്ച് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന ചിത്രത്തിന് കോടതിയുടെ വിലക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിെൻറ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകർപ്പവകാശലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതോടെ കോടതി സിനിമ സ്റ്റേ ചെയ്തു.
സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍പ്പാവകാശം ലംഘിച്ചു എന്നാണ് സംവിധായകന്‍ കൂടിയായ ജിനു എബ്രഹാമിെൻറ ആരോപണം. കഥാപാത്രത്തിെൻറ പേരടക്കം കടുവയുടെ തിരക്കഥയും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹരജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം, സാമൂഹിക മാധ്യമങ്ങളിലടക്കമുള്ള പ്രമോഷൻ എന്നിവയും കോടതി തടഞ്ഞിട്ടുണ്ട്.
2019 ഒക്ടോബര്‍ 16ന് പൃഥിരാജിന്‍റെ ജന്മദിനത്തിലായിരുന്നു ജിനു എബ്രഹാമിെൻറ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരായ 'കടുവാക്കുന്നേൽ കുറുവാച്ചൻ' സുരേഷ് ഗോപിയുടെ ചിത്രത്തിലും ഉപയോഗിച്ചു എന്നതാണ് അണിയറക്കാർ കോടതിയെ സമീപിക്കുന്നതിലേക്ക് നയിച്ചത്. 2012 മുതല്‍ ജിനു എബ്രഹാമിന്‍റെ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ സംവിധായകന്‍.
നീണ്ട ഇടവേളക്ക് ശേഷമുള്ള സൂപ്പർഹിറ്റ് സംവിധായകന്‍ ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ച ചിത്രം കൂടിയായിരുന്നു കടുവ. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ നിര്‍മാണം. തന്‍റെ തിരക്കഥയും സുരേഷ് ഗോപി ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററിലെ രംഗങ്ങളും സാമ്യം തോന്നിയത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തില്‍ പകര്‍പ്പാവകാശ ലംഘനമില്ലെങ്കില്‍ യാതൊരു പ്രശ്നവുമില്ലെന്നും ജിനു എബ്രഹാം പറഞ്ഞു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.