വമ്പൻ സ്രാവുകൾ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്ന്​ സുനി

കാ​ക്ക​നാ​ട്: പ​ൾ​സ​ർ സു​നി​യെ ജ​യി​ലി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച കേ​സി​ൽ കോ​ട​തി അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ഇൗ ​കേ​സി​ൽ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ബു​ധ​നാ​ഴ്​​ച​യാ​ണ്​ കാ​ക്ക​നാ​ട്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ പ്ര​തി​യെ ഹാ​ജ​രാ​ക്കി​യ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ കാ​ണി​ച്ച്​ പൊ​ലീ​സ്​ ന​ൽ​കി​യ ക​സ്​​റ്റ​ഡി അ​പേ​ക്ഷ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ജ​യി​ലി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ  ഇ​ൻ​ഫോ​പാ​ര്‍ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത മൂ​ന്നാം പ്ര​തി മേ​സ്തി​രി സു​നി എ​ന്ന സു​നി​ലി​നൊ​പ്പ​മാ​ണ്​ സു​നി​യെ ​ഹാ​ജ​രാ​ക്കി​യ​ത്.  ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച വ​മ്പ​ൻ സ്രാ​വു​ക​ൾ ത​ന്നെ ചൂ​ണ്ട​യി​ൽ കു​രു​ക്കി​യ​താ​ണെ​ന്നും അ​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്ന്​ ര​ണ്ട്​ ദി​വ​സ​ത്തി​ന​കം വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കും വ​ഴി സു​നി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.
Tags:    
News Summary - court grants police 5-day custody of Pulsar Suni madhyamam, malayalam news, kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.