തിരുവനന്തപുരം: വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത സംഭവത്തിൽ ബി.ജെ.പി രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിക്കെതിരെ ൈക്രംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം ആർ.ടി.ഒയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് ഐ.പി.സി 471, 420, 468 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റ്ർ ചെയ്തത്. ലക്ഷങ്ങളുടെ നികുതിവെട്ടിപ്പിനായി വ്യാജരേഖ ചമച്ച് സുരേഷ്ഗോപി പുതുച്ചേരിയിൽ രണ്ട് ആഡംബര കാർ രജിസ്റ്റർ ചെയ്തതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതേ കുറ്റത്തിന് നടൻ ഫഹദ് ഫാസിൽ, നടി അമലപോൾ എന്നിവർക്കെതിരെ നേരത്തേ ൈക്രംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എം.പിയായതിനു ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.
പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്മെൻറ്- 3 സി.എ എന്ന വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഈ പേരില്‍ അവിടെ അപ്പാര്ട്മെൻറില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. വാഹനത്തിെൻറ ശരിയായ രേഖകൾ ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് വിവരം. 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭ എം.പിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.