നടി മഞ്ജുവാര്യർക്ക് നേരെ സൈബർ ആക്രമണം. കമല സുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവുന്നതിനെ എതിർത്താണ് ചിലർ ഫേസ്ബുക്കിൽ രംഗത്തെത്തിയത്. മഞ്ജു പ്രധാന കഥാപാത്രമായെത്തുന 'കെയർ ഒാഫ് സൈറ ബാനു' എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്ജു ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ ആക്കിയിരുന്നു. ഇതിന് താഴെയാണ് മഞ്ജുവിനെ അവഹേളിക്കുന്ന ഭാഷയിൽ കമൻറുകൾ പ്രത്യക്ഷപ്പെട്ടത്.
രാജ്യത്തോടുള്ള വെല്ലുവിളിയാണ് മഞ്ജുവിെൻറ തീരുമാനം എന്നാണ് ചിലരുടെ കമൻറ്. വിദ്യബാലൻ സ്ക്രിപ്റ്റ് വായിച്ച് ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്ജു ഏറ്റെടുത്തത് ശരിയായില്ലെന്നാണ് മറ്റു ചില കമൻറ്. പിറന്ന സമുദായത്തെ ഉപേക്ഷിച്ച് മാധവിക്കുട്ടിക്ക് ഉണ്ടായ അനുഭവം മഞ്ജുവിന് ഉണ്ടാവരുതെന്ന പ്രാർഥനകളും കമൻറുകളുടെ കൂട്ടത്തിലുണ്ട്. അസിഹിഷ്ണുതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംവിധായകൻ കമലിന് പിന്തുണ അറിയിച്ചതിനുള്ള ഉപകാര സ്മരണയായാണ് മഞ്ജുവിന് ആമിയുടെ വേഷം ലഭിച്ചെന്നാണ് ചിലരുടെ കണ്ടെത്തൽ.
എന്നാൽ, മഞ്ജുവിനെ പിന്തുണച്ചും കമൻറുകൾ വന്നിട്ടുണ്ട്. ഭീഷണികൾ വകവെക്കാതെ ധൈര്യപൂർവം കഥാപാത്രത്തെ ഏെറ്റടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നു. മഞ്ജുവിെൻറ കരിയറിലെ മികച്ച ചിത്രമായിരിക്കും ആമിയെന്നും ഇവർ പറയുന്നു.
ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ബോളിവുഡ് നടി വിദ്യാബാലനെയായിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണം തുടങ്ങാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ വിദ്യാബാലൻ സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു നായികയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.