ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി നൽകാത്തതിൽ പ്രതിഷേധിച്ച് പുരസ്‌കാരം ബഹിഷ്‌കരിച്ച നടൻ ഫഹദ് ഫാസിലിന് നേരെ സൈബര്‍ ആക്രമണം. ഫഹദ് നായകനായെത്തുന്ന പുതിയ ചിത്രം 'ട്രാന്‍സി'ന്‍റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെ വലിയ അസഭ്യവര്‍ഷമാണ് ഒരു കൂട്ടര്‍ നടത്തുന്നത്. ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ അല്ലെന്ന് പോലും മനസിലാക്കാതെയാണ് ആക്രമണം. ട്രെയലറിന് ലൈക്കുകളേക്കാൾ ഡിസ് ലൈകുകളാണ് ലഭിച്ചത്.
ഇത് കൂടാെത ഇനി ഫഹദ് ചിത്രങ്ങൾ കാണില്ലെന്നും അദ്ദേഹം സുഡാപ്പി ജിഹാദിയാണെന്നും പറയുന്ന പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. 66 കലാകാരൻമാരോടൊപ്പം അവാർഡ് നിരസിച്ച ഫഹദിനെതിരെ മാത്രം നടക്കുന്ന അക്രമണം വർഗീയത ലക്ഷ്യം വെച്ചാണെന്ന ആരോപണവുമുയർന്നിട്ടുണ്ട്. ഇതിനെ പ്രധിരോധിച്ച് കൊണ്ട് ഫഹദിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.