ശ്രീനഗർ: അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദംഗല്‍ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീം. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണ ം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചു.
അഞ്ച് വർഷം മുമ്പ് ഞാൻ ഒരു തീരുമാനമെടുത്തു, അത് എൻെറ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ബോളിവുഡിൽ ഞാൻ കാലെടുത്തുവച്ചപ്പോൾ അത് എനിക്ക് വലിയ ജനപ് രീതിയുടെ വാതിലുകൾ തുറന്നു. ഇന്ന് ഞാൻ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ, ഈ വ്യക്തിത്വത്തിൽ ഞാൻ യഥാർത്ഥത്തിൽ സന്തുഷ്ടയല്ലെന്ന് ഏറ്റുപറയാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി. വളരെക്കാലമായി ഞാൻ മറ്റൊരാളാകാൻ പാടുപെടുകയാണെന്ന് തോന്നുന്നു. ഈ മേഖല എനിക്ക് സ്നേഹവും പിന്തുണയും കൈയ്യടിയും കൊണ്ടുവന്നു, പക്ഷേ ഇത് എന്നെ അജ്ഞതയുടെ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഞാൻ ഈമാനിൽ (വിശ്വാസം) നിന്ന് അകന്നു. എൻെറ ഈമാൻ നഷ്ടപ്പെടുത്തുന്ന അന്തരീക്ഷത്തിൽ തുടർന്നും പ്രവർത്തിക്കുമ്പോൾ മതവുമായുള്ള ബന്ധത്തിന് അത് ഭീഷണിയായി. ഞാൻ ചെയ്യുന്നത് കുഴപ്പമില്ലെന്നും എന്നെ ശരിക്കും ബാധിക്കുന്നില്ലെന്നും സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. എൻെറ ജീവിതത്തിൽ നിന്ന് എല്ലാ ബറക്കത്തുകളും(അനുഗ്രഹങ്ങൾ) എനിക്ക് നഷ്ടപ്പെട്ടു.
ഇമാനിൽ സ്ഥിരതയുണ്ടാക്കാൻ ഞാൻ നിരന്തരം എൻെറ ആത്മാവുമായി പോരാടുകയായിരുന്നു. ഒരു തവണയല്ല, നൂറു തവണ ഞാൻ ദയനീയമായി പരാജയപ്പെട്ടു. എൻെറ സമാധാനത്തിനും ഇമാനിനും അല്ലാഹുവുമായുള്ള എൻെറ ബന്ധത്തിനും കേടുവരുത്തിയ പരിസ്ഥിതിക്ക് വഴങ്ങുന്നത് എല്ലായ്പ്പോഴും വളരെ എളുപ്പമായിരുന്നു. എന്റെ ബലഹീനതയെ നേരിടാൻ ഞാൻ ഒടുവിൽ തീരുമാനിച്ചു. ഖുർആനിൻെറ മഹത്തായതും ദിവ്യവുമായ ജ്ഞാനത്തിൽ ഞാൻ സമാധാനം കണ്ടെത്തി- സൈറ ഫേസ്ബുക്കിൽ കുറിച്ചു.
കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനം സൈറക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്‍ഹാന്‍ അക്തറും, പ്രിയങ്കാ ചോപ്രയും സൈറയോടൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് സൈറ അഭിനയജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.