ദയാബായി വെള്ളിത്തിരയിൽ;  ‘കാന്തൻ’ ഒാണത്തിന്​ തിയറ്ററുകളിൽ

 
ക​ണ്ണൂ​ർ: ആ​ദി​വാ​സി ജീ​വി​ത​ത്തി​​െൻറ നേ​രും​ നോ​വും പ​റ​ഞ്ഞ്​  പ്ര​ശ​സ്​​ത സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക ദ​യാ​ബാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ദ​യാ​ബാ​യി  മു​ഖ്യ ക​ഥാ​പാ​ത്ര​മാ​കു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം ‘കാ​ന്ത​ൻ-​ദ ല​വ​ര്‍ ഓ​ഫ് ക​ള​ർ’  ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.  ചി​ത്രം ഒാ​ണ​ത്തി​ന്​ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

 ​വെ​ള്ളി​ത്തി​ര​യി​ൽ ആ​ദ്യ​മാ​ണെ​ങ്കി​ലും  ത​​െൻറ ജീ​വി​ത​വു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യം വ​ലി​യ പ്ര​യാ​സ​മാ​യി തോ​ന്നി​യി​ല്ലെ​ന്ന്​ ദ​യാ​ബാ​യി പ​റ​യു​ന്നു. ബ​സി​ൽ നി​ന്നും ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ക്കി​​വി​ട്ട്​ അ​പ​മാ​നി​ക്ക​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ പ​ല​കു​റി ​കേ​ര​ള​ത്തി​ൽ ​നി​ന്നു​പോ​ലും ഉ​ണ്ടാ​യി. നി​റ​ത്തി​‍​െൻറ​യും കു​ല​ത്തി​​െൻറ​യും പേ​രി​ൽ അ​ധഃ​കൃ​ത​രെ​ന്ന്​  മു​ദ്ര​കു​ത്തി കൂ​ടെ യാ​ത്ര ചെ​യ്യാ​ൻ, കൂ​ടെ സം​സാ​രി​ക്കാ​ൻ  അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ  ക​ഥ​യാ​ണ്​​ സി​നി​മ പ​റ​യു​ന്ന​ത്.  അ​തു​കൊ​ണ്ട്​ സി​നി​മ​യി​ലെ പ​ങ്കാ​ളി​ത്ത​വും ത​​െൻറ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന്​  അ​വ​ർ  പ​റ​ഞ്ഞു. 

  വ​യ​നാ​ട്ടി​ലെ നെ​ങ്ങ​റ കോ​ള​നി​യി​ലെ അ​ടി​യാ​ൻ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ജീ​വി​ത​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​ഥ  വി​ക​സി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി, പ്ര​കൃ​തി ചൂ​ഷ​ണം, വ​ര​ൾ​ച്ച, ദാ​രി​ദ്ര്യം, ക​പ​ട പ​രി​സ്​​ഥി​തി വാ​ദം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളെ​ല്ലാം 90 മി​നി​റ്റ്​​ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ​യി​ൽ ക​ട​ന്നു​വ​രു​ന്നു. ‘ഇ​ത്തി​യാ​മ്മ’ എ​ന്ന മു​ത്ത​ശ്ശി​യാ​യാ​ണ്​ ദ​യാ​ബാ​യി​യു​ടെ വേ​ഷം. ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ  ചെ​യ്ത ക​ർ​ഷ​ക കു​ടും​ബ​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ന്ത​ൻ എ​ന്ന 12 വ​യ​സ്സു​കാ​ര​​െൻറ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന എ​ഴു​പ​തു​കാ​രി​യാ​ണ്​ ഇ​ത്തി​യാ​മ്മ. 

നി​ര​വ​ധി ഹ്ര​സ്വ​സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ഷെ​രീ​ഫ് ഈ​സ​യാ​ണ്​ ചി​ത്ര​ത്തി​​െൻറ സം​വി​ധാ​യ​ക​ൻ. കീ​ഴാ​ള​രു​ടെ നി​ല​നി​ൽ​പി​​െൻറ പോ​രാ​ട്ടം പ​റ​യു​ന്ന സി​നി​മ​യു​ടെ ശ​ക്​​തി ​ദ​യാ​ബാ​യി​യു​ടെ സാ​ന്നി​ധ്യ​മാ​ണെ​ന്ന്​​ ഷെ​രീ​ഫ്​ ഇൗ​സ പ​റ​ഞ്ഞു.  ‘ആ​ദി​മ​ധ്യാ​ന്തം’ എ​ന്ന  ച​ല​ച്ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്​  2012-ലെ ​ജൂ​റി പു​ര​സ്കാ​ര ജേ​താ​വാ​യ മാ​സ്​​റ്റ​ർ പ്ര​ജി​ത്തും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.  വ​യ​നാ​ട്ടി​ലെ  തി​രു​നെ​ല്ലി​യാ​ണ് പ്ര​ധാ​ന  ലൊ​ക്കേ​ഷ​ന്‍. അ​വി​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ര്‍ ത​ന്നെ​യാ​ണ് ഇ​തി​ലെ മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ദി​വാ​സി ഭാ​ഷ​യാ​ണ്​ സി​നി​മ​യി​ലെ സം​ഭാ​ഷ​ണം. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം  പ്ര​മോ​ദ് കൂ​വേ​രി​യു​ടേ​താ​ണ്.

Tags:    
News Summary - Dayabhai's film will release in Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.