ന്യൂഡൽഹി: വിവാദ ചിത്രമായ പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുൻപ് സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രാർഥനകളുമായി ദീപിക പദുക്കോൺ. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്രയിലുടനീളം മാധ്യമപ്രവർത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു.
ദീപിക മുഖ്യവേഷത്തിലെത്തുന്ന പദ്മാവത് റിലീസ് ചെയ്യുന്നത് ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധം മൂലം ഒരു മാസത്തോളം വൈകിയിരുന്നു. ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് കരുതിയ ചിത്രം ചില സംസ്ഥാനങ്ങൾ നിരോധിച്ചതോടെ വീണ്ടും റിലീസ് വൈകി. കഴിഞ്ഞ ആഴ്ചയാണ് രാജ്യമൊട്ടാകെ സിനിമ റിലീസ് ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നൽകിയത്.
ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് കർണിസേന അടക്കമുള്ള സംഘടനകൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
#WATCH Deepika Padukone leaves from Siddhivinayak temple amid high security #Padmaavat pic.twitter.com/3TgL0ePRAd
— ANI (@ANI) January 23, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.