കൊച്ചി: മലയാള സിനിമക്ക് വലിയ ഹിറ്റുകൾ സമ്മാനിച്ച ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥയൊരുക്കുന്നു. സംവിധായ കൻ ഒമർലുലുവാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
‘‘ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു. ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്’’ എന്ന കമേൻറാടെ ഡെന്നീസ് ജോസഫിനൊപ്പം നിൽക്കുന്ന ചിത്രവും ഒമർലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നായകനായി മലയാളത്തിലെ സൂപ്പർതാരം എത്തുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലും തീയേറ്റർ പൂരപ്പറമ്പാക്കിയ പല സിനിമകളുടെയും തിരക്കഥ നിർവഹിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു. നിറക്കൂട്ട്, രാജാവിെൻറ മകന്‍, ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, സംഘം, എഫ്.െഎ.ആർ, പാളയം, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരക്കഥയൊരുക്കി. മനു അങ്കിൾ, അപ്പു, അഥർവ്വം എന്നീ ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.
2013ൽ പുറത്തിറങ്ങിയ മോഹൻലാൽ-പ്രിയദർശൻ ചിത്രം ഗീതാഞ്ജലിക്കാണ് ഒടുവിലായി തിരക്കഥയൊരുക്കിയത്. ഡെന്നീസ് ജോസഫിെൻറ ജീവിതകഥയായ ‘നിറക്കൂട്ടുകളില്ലാതെ’ മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.