കൊച്ചി: പുതിയ സിനിമകൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിയെ സമീപിച്ചു. വ്യാഴാഴ്ച റിലീസ് ചെയ്ത ജോമോെൻറ സുവിശേഷങ്ങൾ എന്ന ചിത്രം ഫെഡറേഷൻ പ്രസിഡൻറ് ലിബർട്ടി ബഷീറിെൻറ ഉടമസ്ഥതയിലുളളതടക്കം 23 തിയറ്ററുകൾക്ക് നൽകിയിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സമീപിച്ചത്.
നേരത്തെ സിനിമ സമരത്തിന് തുടക്കം കുറിച്ചത് എക്സിബിറ്റേഴ്സ് ഫെഡറേഷനായിരുന്നു. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം നിർമാതാക്കളും തിയേറ്റർ ഉടമകളും 50:50 എന്ന അനുപാതത്തിൽ വീതം വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരം മൂലം ക്രിസ്മസിന് സിനിമകൾ റിലീസ് ചെയ്യാൻ സാധിച്ചിരുന്നുല്ല.
ഇതേ തുടർന്ന് ദിലീപിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം തിയേറ്റർ ഉടമകൾ പുതിയ സംഘടന രൂപീകരിച്ചിരുന്നു. തുടർന്ന് എക്സിബിറ്റേഴസ് ഫെഡറേഷൻ സമരം പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.