കൊച്ചി: െഎ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട നമ്പി നാരായണന് ആശംസകളുമായി നടൻ ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ദിലീപിെൻറ വാക്കുകൾ. അഭിനന്ദനങ്ങൾ നമ്പി നാരായണൻസർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗ്ഗ ദീപമായ് പ്രകാശിക്കും. എന്നായിരുന്നു ദിലീപിെൻറ പോസ്റ്റ്.
നടിയെ ആക്രമിച്ച കേസിൽ പ്രതി സ്ഥാനത്തുള്ള ദിലീപ് നമ്പി നാരായണന് തുല്യമായ അനീതിയാണ് നേരിടുന്നതെന്ന തരത്തിലുള്ള ആരാധക പ്രതികരണങ്ങളാണ് പോസ്റ്റിന് ഭൂരിഭാഗവും ലഭിക്കുന്നത്.
നേരത്തെ നടൻ മാധവനും സൂര്യയും നമ്പി നാരായണെൻറ വിധിയിൽ സന്തോഷമറിയിച്ച് രംഗത്തുവന്നിരുന്നു. ഇതൊരു പുതിയ തുടക്കമാണെന്നായിരുന്നു മാധവെൻറ പ്രതികരണം. നമ്പി നാരായണെൻറ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ നായകനാണ് മാധവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.