കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപ് 13ന് വീണ്ടും ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും.
രണ്ട് മാസം മുമ്പ് അറസ്റ്റിലായ ദിലീപ് ഒരു തവണ മജിസ്ട്രേറ്റ് കോടതിയിലും രണ്ടു തവണ ഹൈകോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു. അന്വേഷണത്തിെൻറ പ്രധാനഘട്ടം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും പ്രധാനമായും ഹരജിയിൽ ആവശ്യപ്പെടുക. കഴിഞ്ഞ ബുധനാഴ്ച പിതാവിെൻറ ശ്രാദ്ധച്ചടങ്ങിൽ പെങ്കടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. ഇൗ സമയത്ത് ഉപാധികൾ വീഴ്ചകൂടാതെ പാലിച്ചതും ഹരജിയിൽ സൂചിപ്പിക്കും. എന്നാൽ, ദിലീപിെൻറ ഹരജിയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.
അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഗൂഢാലോചനയിൽ ദിലീപിനുള്ള പങ്ക് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് പൾസർ സുനി കാവ്യയുടെ സ്ഥാപനമായി ലക്ഷ്യയിൽ എത്തിയിരുന്നെന്ന് ജീവനക്കാർ മൊഴിനൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സഹോദരൻ മിഥുൻ മാധവെൻറ വിവാഹച്ചടങ്ങിൽ സുനി എത്തിയതിെൻറ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടത്രേ. ഇതിെൻറ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. ദിലീപിെൻറ അടുത്ത സുഹൃത്ത് നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ച നാദിർഷ ഇപ്പോഴും നെഞ്ചുവേദനയുടെ ചികിത്സക്ക് ആശുപത്രിയിൽ തുടരുകയാണ്.
ഇതിനിടെ, ജയിലിൽനിന്ന് ദിലീപിനെ ഫോൺ വിളിക്കാൻ സുനിയെ സഹായിച്ച എ.ആർ. ക്യാമ്പിലെ പൊലീസുകാരൻ അനീഷിനെതിരെ വകുപ്പുതല നടപടി ശിപാർശ ചെയ്തിട്ടുണ്ട്. കേസിൽ പതിനാലാം പ്രതിയാക്കി ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ ജാമ്യത്തിൽ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.