കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. നമ്മൾ രണ്ടുപേരല്ലാതെ മറ്റാരും ഇതറിയരുതെന്ന് പ്രത്യേകം നിർദേശിച്ചാണ് പൾസർ സുനിയെ ദിലീപ് ക്വേട്ടഷൻ ഏൽപിച്ചത്. ക്വേട്ടഷൻ ടീമിലെ മറ്റംഗങ്ങൾ മികച്ചവരാകണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
2012ൽ സുനി മറ്റൊരു നടിയെയും സമാനരീതിയിൽ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് സുനിയെ കൃത്യം ഏൽപിക്കാൻ ദിലീപിനെ പ്രേരിപ്പിച്ചത്.
ക്വേട്ടഷൻ ഉറപ്പിക്കലും അഡ്വാൻസ് നൽകലുമടക്കം കാര്യങ്ങൾ നേരിട്ടാണ് നടത്തിയത്. ക്വേട്ടഷൻ ഏൽപിച്ചത് താനാണെന്ന് സംഘത്തിലെ മറ്റംഗങ്ങൾപോലും അറിയരുതെന്ന് ദിലീപ് പ്രത്യേകം നിഷ്കർഷിച്ചു. മുൻപരിചയമുള്ളവരെ തെരഞ്ഞെടുത്ത് സംഘത്തിൽ ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ ക്വേട്ടഷൻ നടപ്പാക്കാനായിരുന്നു ദിലീപിെൻറ നിർദേശം. താനുമായി നേരിട്ട് ഫോണിൽ സംസാരിക്കുന്നതിൽനിന്ന് സുനിയെ കർശനമായി വിലക്കിയിരുന്നു.
അതുകൊണ്ടാണ് മാനേജർ അപ്പുണ്ണിയുമായി ബന്ധപ്പെട്ടത്. എന്നാൽ, ഇൗ സമയത്തെല്ലാം സമീപം ദിലീപും ഉണ്ടായിരുെന്നന്നാണ് പൊലീസ് പറയുന്നത്. തങ്ങൾ തമ്മിലെ ബന്ധം വ്യക്തമാക്കുന്ന തെളിെവാന്നും ഇല്ലാതിരിക്കാനും ദിലീപും സുനിയും ശ്രദ്ധിച്ചു. പദ്ധതി പാളിയാൽ എല്ലാവരും കുടുങ്ങുമെന്നായിരുന്നു ക്വേട്ടഷൻ സംഘത്തിന് ദിലീപിെൻറ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.