നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിന് മുൻപ് പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നായിരുന്നു  പ്രതിയായ ദിലീപിന്‍റെ പരാതി. പൊലീസ് കുറ്റപ്ത്രം ചോർത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. 

എന്നാൽ പൊലീസ് കുറ്റപത്രം ചോർത്തി നൽകിയെന്ന വാദം പ്രോസിക്യൂഷൻ നിഷേധിച്ചു. കുറ്റപത്രത്തിന്‍റെ പകർപ്പ് എടുക്കാനായി നൽകിയ ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നോ പ്രതികളിൽ നിന്നോ ആയിരിക്കാം കുറ്റപത്രം ചോർന്നതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 

അതേസമയം, കുറ്റപത്രത്തോടൊപ്പം തെളിവുകളോ മറ്റു രേഖകളോ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളോ നൽകിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികൾ കൂടി ദിലീപ് സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് 22ലേക്ക് മാറ്റി.

Tags:    
News Summary - Dileep case-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.