കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തൽ. സംഭവ ദിവസങ്ങളിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് വരുത്താൻ ദിലീപ് കൃത്രിമ രേഖ ഉണ്ടാക്കിയെന്ന് കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ആ ദിവസങ്ങളിൽ പനിക്ക് ചികിത്സയിലായിരുന്നെന്ന് ദിലീപ് മൊഴി നൽകിയിരുന്നു. ഇത് തെളിയിക്കാൻ ഫെബ്രുവരി 21 വരെ ചികിത്സയിലായിരുന്നു എന്ന് സ്ഥാപിക്കുന്ന രേഖ ചമച്ചെന്നാണ് പൊലീസ് പറയുന്നത്.
പനിയായതിനാൽ സംഭവദിവസം അധികം പേരുമായി സംസാരിച്ചില്ലെന്നും നടി ആക്രമിക്കപ്പെട്ട കാര്യം തൊട്ടുടത്ത ദിവസം രാവിലെയാണ് അറിഞ്ഞതെന്നും ദിലീപ് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, അന്നേദിവസം രാത്രി 2.30 വരെ ചിലരുമായി ദിലീപ് ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. നടിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 20ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സമ്മേളനത്തിൽ ദിലീപ് പെങ്കടുത്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ സിനിമ ലൊക്കേഷനുകളിലും എത്തി.
ദിലീപിനെ പരിശോധിച്ചതിെൻറയും ചികിത്സിച്ചതിെൻറയും രേഖകൾ കണ്ടെത്തിയെങ്കിലും ഇൗ ദിവസങ്ങളിൽ ആശുപത്രിയിൽ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വാദം.
എന്നാൽ, വ്യാജരേഖ ചമച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദിലീപിനെ ചികിത്സിച്ച ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഹൈദരാലി പറഞ്ഞു. ഫെബ്രുവരി 14 മുതൽ 17 വരെ വൈറൽ പനിക്ക് ദിലീപ് ചികിത്സ തേടിയിരുന്നു. രാവിലെ ആശുപത്രിയിൽ വന്ന് ആൻറിബയോട്ടിക് ഇൻജക്ഷൻ എടുത്ത ശേഷം ഡ്രിപ്പിട്ട് വിശ്രമിക്കും. വൈകീട്ട് വീട്ടിൽപോകും. രാത്രിയിലെ ഇൻജക്ഷന് ആശുപത്രിയിൽനിന്ന് നഴ്‌സിനെ വീട്ടിലേക്ക് വിടുകയായിരുന്നു. അഡ്മിറ്റ് ചെയ്യാത്തതിനാൽ ഒ.പി ശീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പുതന്നെ അന്വേഷണ ഉദ്യോഗസ്‌ഥർ കൊണ്ടുപോയിട്ടുണ്ട്.
ചികിത്സക്കിടെ ‘രാമലീല’ സിനിമയുടെ അണിയറ പ്രവർത്തകർ ഷൂട്ടിങ്ങിന് ദിലീപിനെ വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യസ്‌ഥിതി മോശമായതിനാൽ താൻ സമ്മതിച്ചില്ല. ദിലീപിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് തന്നെ പലതവണ ചോദ്യം ചെയ്തിരുന്നു. അന്നെല്ലാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ആശുപത്രി ജീവനക്കാരെയും പലതവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.