കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റമുക്തനാക്കണ മെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈകോടതിയിൽ. ഹരജി വിചാരണ കോടതി തള്ളിയതിനെ തു ടർന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിൽ വിചാരണ ജനുവരി 30ന് തുടങ്ങാനിരിക്കെയാണ് ഹരജി. താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തുന്നത് തടയണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾ പിടിയിലായശേഷം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ ജയിലിൽവെച്ച് ഗൂഢാലോചന നടത്തി പണത്തിനായി തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ദിലീപിെൻറ പരാതിയിൽ പൾസർ സുനി, ഒമ്പതാം പ്രതി സനിൽ കുമാർ എന്ന മേസ്തിരി സനിൽ, പത്താം പ്രതി വിഷ്ണു എന്നിവർക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. താൻ പ്രതിയായ കേസിനൊപ്പം ഇതിെൻറ വിചാരണയും നടത്താനാണ് വിചാരണ കോടതി തീരുമാനം. ക്രിമിനൽ നടപടി ചട്ടത്തിെൻറ ലംഘനമാണിതെന്നും ഇത്തരമൊരു വിചാരണ കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഹരജിയിൽ വാദിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധിച്ചതിനെ തുടർന്ന് പകർപ്പ് സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.