കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബിൽ നടക്കുന്ന അന്വേഷണസംഘത്തിെൻറ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ദിലീപിെൻറ നിർദേശം പൂർണമായി പാലിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പൊലീസിെൻറ പുതിയ നീക്കം.
11 പേരെ പ്രതികളാക്കി ആദ്യം നൽകിയ കുറ്റപത്രത്തിൽ ആക്രമണത്തിൽ നേരിട്ട് പെങ്കടുത്ത പൾസർ സുനി എന്ന സുനിൽകുമാർ ഒന്നാം പ്രതിയും ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപ് 11ാം പ്രതിയുമാണ്. എന്നാൽ, അടുത്ത ആഴ്ച സമർപ്പിക്കുന്ന പുതിയ കുറ്റപത്രത്തിൽ ദിലീപിനെയും സുനിയെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് വ്യാഴാഴ്ചെത്ത യോഗം വിശദമായി ചർച്ച ചെയ്യും. സ്പെഷൽ പ്രോസിക്യൂട്ടറെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പെങ്കടുക്കുന്നതിന് തുല്യമാണ് ഗൂഢാലോചനയെന്നും ദിലീപിനെ ഒന്നാം പ്രതിയാക്കാമെന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
കൃത്യത്തിൽ നേരിട്ട് പെങ്കടുത്തവർക്ക് നടിയോട് മുൻവൈരാഗ്യമില്ല. ദിലീപിനാണ് മുൻവൈരാഗ്യം. ദിലീപ് നിർദേശിച്ച കാര്യങ്ങൾ അതേപടി നടപ്പാക്കുകയാണ് ക്വേട്ടഷൻ ഏറ്റെടുത്ത സുനി ചെയ്തത്. ക്വേട്ടഷൻ നടപ്പാക്കുന്നതിെൻറ ആദ്യാവസാനം ദിലീപിെൻറ മേൽനോട്ടമുണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ ആക്രമിച്ചയാളും അതിന് നിർദേശിച്ചയാളും തമ്മിൽ വ്യത്യാസമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
ശാസ്ത്രീയവും ശക്തവുമായ തെളിവുകൾ സഹിതം തയാറാക്കുന്ന കുറ്റപത്രം ഏറക്കുറെ പൂർത്തിയായി. കുറ്റപത്രം സമഗ്രവും പഴുതുകളില്ലാത്തതുമാക്കാനാണ് ശ്രമം. ഇന്നത്തെ യോഗത്തിെൻറ അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി അടുത്തയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. പുറത്തുവരാത്ത ഒേട്ടറെ തെളിവുകളും സിനിമാരംഗത്തുനിന്നുള്ള 20ലധികം പേരുടെ നിർണായക മൊഴികളും ഇതിനൊപ്പമുണ്ടാകും. കോടതിയിൽ നൽകിയ രഹസ്യമൊഴികൾ, സാഹചര്യത്തെളിവുകൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവയടങ്ങുന്ന പ്രത്യേക പട്ടികയും കുറ്റപത്രത്തിനൊപ്പം നൽകും.
നടിയെ ആക്രമിക്കുന്നതിെൻറ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കോടതിയെ പൊലീസ് അറിയിക്കും. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഇൗ മാസം എട്ടിന് കുറ്റപത്രം സമർപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ സാഹചര്യത്തിൽ വൈകിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.