കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യ ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും. അതേസമയം, ദിലീപ് ജാമ്യ ഹരജി ബുധനാഴ്ച നൽകാനിടയില്ല. ഇൗമാസം ഏഴിന് നൽകിയ നാദിർഷയുടെ മുൻകൂർ ജാമ്യ ഹരജി പിറ്റേദിവസം അവധിക്കാല ബെഞ്ചിെൻറ പരിഗണനക്കെത്തിയെങ്കിലും 13ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
ജാമ്യ ഹരജികൾ പരിഗണിക്കുന്ന സ്ഥിരം ബെഞ്ച് മുമ്പാകെ 112ാമത്തെ ഇനമായാണ് ബുധനാഴ്ച മുൻകൂർ ജാമ്യ ഹരജി എത്തുക. അതേസമയം, ദിലീപിെൻറ ജാമ്യ ഹരജി ഇൗയാഴ്ചതന്നെ നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ബുധനാഴ്ചയുണ്ടാവില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.ഇതുവരെ പലതവണ േചാദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നാദിർഷ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളത്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദം െചലുത്തുകയാണെന്ന് ഹരജിയിൽ പറയുന്നു. മാനസിക സമ്മർദംമൂലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
സുപ്രീം കോടതി നിർദേശങ്ങളുൾപ്പെടെ ക്രിമിനൽ നടപടിക്രമങ്ങളുമായി ബന്ധെപ്പട്ട വ്യവസ്ഥകളൊന്നും പാലിക്കാത്ത അന്വേഷണമാണ് നടക്കുന്നത്. കേസിെൻറ ശരിയായ രൂപം തന്നെ മാറ്റി ഹരജിക്കാരനടക്കം നിരപരാധികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയാണ്. അനാവശ്യ തെളിവുകളുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്.
ഇതിെൻറ ഭാഗമായാണ് തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിക്കുന്നത്. തെളിവുണ്ടാക്കാൻ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് സമ്മർദം ചെലുത്തുമെന്ന് ഭയമുള്ളതിനാൽ അറസ്റ്റ് തടയണമെന്നാണ് നാദിർഷയുടെ ഹരജിയിലെ ആവശ്യം.
ജുഡീഷ്യൽ കസ്റ്റഡിയിൽ 60 ദിവസം പൂർത്തിയാക്കിയെങ്കിലും നാദിർഷയുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച ജാമ്യ ഹരജി നൽകേണ്ടതില്ലെന്ന് ദിലീപിെൻറ അഭിഭാഷകർ തീരുമാനിച്ചതെന്നാണ് അറിയുന്നത്. പൾസർ സുനിക്ക് നാദിർഷ മുഖേന പണം കൈമാറിയെന്നതടക്കമുള്ള ആരോപണങ്ങൾ പ്രോസിക്യൂഷൻ ബുധനാഴ്ച കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്. നാദിർഷക്ക് ജാമ്യം നൽകുന്നത് തടയാൻ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന വാദമുഖങ്ങൾകൂടി പഠിച്ചശേഷമാകും ദിലീപ് ജാമ്യ ഹരജി സമർപ്പിക്കുക. ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം ജാമ്യ ഹരജിയിൽ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകും ദിലീപ് ജാമ്യ ഹരജി നൽകുക. ഇൗ ശനിയാഴ്ച ഹൈകോടതിക്ക് പ്രവൃത്തിദിനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.