ദിലീപ്​ അമ്മയിൽ നിന്ന്​ രാജിവെച്ചതായി സൂചന

കൊച്ചി: യ​ുവ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ചതായി സൂചന​. അമ്മ പ്രസിഡൻറ്​ മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നാണ് വിവരം. സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് രാജിക്കാര്യം ചര്‍ച്ചചെയ്യും.

കുറ്റാരോപിതൻ സംഘടനയിൽ തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച്​ വിമൻ ഇൻ സിനിമാ കലക്​ടീവ്​ അംഗങ്ങളായ നടിമാർ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയതിന്​ പിന്നാലെയാണ്​ ദിലീപി​​​െൻറ രാജി വാർത്ത പുറത്തുവരുന്നത്​.

അതിനിടെ, ഷൂട്ടിങ്​ ലെ​ാക്കേഷനിൽ പ്രൊഡക്​ഷൻ കൺ​േ​ട്രാളർ മോശമായി പെരുമാറിയിട്ടും നടപടി ഉണ്ടായില്ലെന്ന്​ തെറ്റായ ആരോപണം ഉന്നയിച്ച അർച്ചന പത്​മിനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഫെഫ്​ക ജനറൽ സെക്രട്ടറി സംവിധായകൻ ബി. ഉണ്ണികൃഷ്​ണൻ അറിയിച്ചു.

ഡബ്ലു.സി.സിയുടെ വാർത്താ സമ്മേളനത്തിനിടെയാണ്​ അർച്ചന പത്​മിനി ദുരനുഭവം ഉണ്ടായതെന്ന്​ പറഞ്ഞത്​. ഫെഫ്​കക്ക്​ പരാതി നൽകിയപ്പോൾ നടപടി സ്വീകരിക്കുമെന്ന്​ ഉറപ്പു നൽകിയെങ്കിലും ഇയാൾ തുടർന്നും സജീവമായി ജോലി തുടർന്നെന്നും ഇവർ ആരോപിച്ചിരുന്നു.

Tags:    
News Summary - dileep resign from AMMA -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.