കൊച്ചി: അമ്മ സംഘടനയിൽ നിന്നും തന്നെ പുറത്താക്കിയതാണെന്ന മോഹൻലാലിെൻറ പ്രസ്താവന തള്ളി നടൻ ദിലീപ്. തന്നെ പുറത്താക്കിയതല്ലെന്നും രാജിവെച്ചതാണെന്നും ദിലീപ് ഫേസ്ബുക്കിൽ രാജിക്കത്ത് പങ്കുവെച്ച് കൊണ്ട് അറിയിച്ചു. തെൻറ പേര് പറഞ്ഞ് സംഘടനയെ തകർക്കാൻ ചിലർ ശ്രമിക്കുന്നതായും വിവാദങ്ങൾ അവസാനിപ്പിക്കാനാണ് തെൻറ രാജിയെന്നും ദിലീപ് വ്യക്തമാക്കി.
അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ പുറത്തുവിടുന്നത്. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് രാജി. മോഹൻലാലുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയതെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ കൊച്ചിയിൽ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അമ്മയുടെ ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത് മറ്റൊന്നായിരുന്നു. ഡബ്ല്യൂ.സി.സിയുടെ ആവശ്യപ്രകാരം ദിലീപിനോട് അമ്മയിൽ നിന്നും രാജിവെക്കാനാവശ്യപ്പെടുകയായിരുന്നുവെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.