ത​െൻറ പേര്​ പറയാതിരിക്കാൻ ഒന്നരക്കോടി ആവശ്യപ്പെട്ടു– ദിലീപ്​

കൊച്ചി: നടി ആ​ക്രമിക്കപ്പെട്ട കേസിൽ ത​​െൻറ പേര്​ പറയാതിരിക്കാൻ ഒന്നരക്കോടി  ​പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്​ണു ആവശ്യപ്പെട്ടതായി ദിലീപ്​. പൾസർ സുനിയും സഹതടവുകാരും ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തി. എപ്രിൽ 20ന്​ എല്ലാ തെളിവുകളുമുൾപ്പടെ ഡി.ജി.പിയായിരുന്ന ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകിയിട്ടുണ്ട്​​​.  കൃത്യമായ ബ്ലാക്ക്​മെയിലിങ്ങായിരുന്നു നടന്നത്​. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും​ പറഞ്ഞു.

തനിക്കുണ്ടായ അനുഭവം മറ്റൊരു നടനും ഉണ്ടാവരുത്​. അതിനു വേണ്ടി കൂടിയാണ്​ പരാതി നൽകിയത്​. കേസിൽ സിനിമ മേഖലയിലെ ആളുകളുടെ പങ്കിനെക്കുറിച്ച്​ പൊലീസ്​ കണ്ടത്ത​െട്ട. ഇതുമായി ബന്ധപ്പെട്ട്​ പൊലീസ്​ മുമ്പിൽ ഹാജരായി വൈകാതെ മൊഴി നൽകുമെന്നും ദിലീപ്​ അറിയിച്ചു.

Tags:    
News Summary - dileep statement on actress missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.