ജാമ്യം തേടി ദിലീപ്​ വീണ്ടും ഹൈകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ  ദിലീപ്​ ജാമ്യം തേടി വീണ്ടും ഹൈകോടതിയെ സമീപിക്കും. ഒാണത്തിന്​ ശേഷം ജാമ്യഹരജി നൽകാനാണ്​ തീരുമാനം. അച്​ഛ​​​​െൻറ ശ്രാദ്ധത്തിന്​ പോകാൻ മജിസ്​ട്രേറ്റ്​ കോടതി അനുമതി നൽകിയതും ദിലീപ്​ ജാമ്യ ഹരജിയിൽ ചൂണ്ടിക്കാട്ടുമെന്നാണ്​ സൂചന. മുമ്പ്​ ഹൈകോടതി രണ്ട്​ തവണയും അങ്കമാലി മജിസ്​ട്രേറ്റ്​ ​കോടതി ഒരു തവണയും ദിലീപി​​​​െൻറ ജാമ്യഹരജി തള്ളിയിരുന്നു.

നേരത്തെ  നടൻ ദിലീപ്  ഹൈകോടതിയിൽ​ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ്​ സിംഗിൾ ബെഞ്ച് രണ്ടാം തവണയും​ ഹരജി തള്ളിയത്​. 

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പി​െച്ചന്ന പ്രതികളായ അഭിഭാഷകരുടെ ​​മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടര​ുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും  കണക്കിലെടുത്തായിരുന്നു നടപടി. 

Tags:    
News Summary - Dileep submitt Bail application on highcourt-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.