കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്‍റെ വാദം ഇന്ന്. പ്രതിഭാഗത്തിന്‍റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. അഭിഭാഷകൻ ബി. രാമൻ പള്ളയാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന മുന്‍നിലപാട് തന്നെയാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.
അന്വേഷണത്തിന്‍റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ല . റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പെടുത്തുന്നില്ല. തനിക്കെതിരെയുള്ള കുറ്റങ്ങള്‍എന്താണെന്ന് അറിയാനുളള പ്രതിയുടെ അവകാശം നിഷേധിക്കപ്പെടുകയാണ് എന്ന വാദങ്ങളാണ് ദിലീപിന് വേണ്ടി അഡ്വക്കേറ്റ് ബി രാമന്‍പിള്ള മുന്നോട്ടുവെച്ചത്. മൂന്നാം തവണയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈകോടതിയെ സമീപിക്കുന്നത്.
ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഈ ബെഞ്ച് തന്നെ പരിഗണിച്ചിരുന്നെങ്കിലും തള്ളുകയായിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.