കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റെ വാദമാണ് ആദ്യം നടക്കുക.
കേസിന്‍റെ സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ വീണ്ടും എന്തിനാണ് ദിലീപ് കോടതിയെ സമീപിച്ചത് എന്ന് ജാമ്യേപക്ഷ പരിഗണിക്കവെ ജസ്റ്റിസ് സുനില്‍ തോമസ് ചോദിച്ചിരുന്നു. കേസന്വേഷണത്തിന്‍റെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
അതേസമയം ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തീര്‍പ്പാക്കിയിരുന്നു. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയ സാഹചര്യത്തിൽ കാവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ നാലിലേക്ക് കോടതി മാറ്റിവെച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളികളും നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതി തള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.