കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ ഇന്ന് പ്രതിഭാഗത്തിന്‍റെ വാദം പൂർത്തിയായി. കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കിയ പ്രോസിക്യൂഷൻ നടന് ജാമ്യം നൽകരുതെന്നും വാദിച്ചു.
ദിലീപിന് വേണ്ടി അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് ഹാജരായത്. കേസിന്‍റെ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന പരാതി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരുവിവരവും ഉള്‍പ്പെടുത്തുന്നില്ലെന്നും കുറ്റങ്ങള്‍ എന്തെന്ന് അറിയുന്നില്ല. കുറ്റങ്ങള്‍ എന്തെന്ന് അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഭിഭാഷകന്‍ രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞ് ബി.രാമന്‍ പിള്ള കോടതിയില്‍ അന്വേഷണ സംഘത്തെ വിമര്‍ശിച്ചു.
പ്രതിഭാഗത്തിന്‍റെ വദം പൂർത്തിയായ ശേഷം വാദം തുടരാനായി കോടതി കേസ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നാളെ പ്രോസിക്യൂഷന്‍റെ വാദമായിരിക്കും കോടതി കേൾക്കുക. റിമാന്‍ഡിലായതിന് ശേഷം അഞ്ചാമത് ജാമ്യപേക്ഷയാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈകോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.