പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം പൂർത്തിയായി. റഷ്യയിൽ വെച്ചായിരുന്നു സ ിനിമയുടെ അവസാനഘട്ട ചിത്രീകരണം. ചിത്രത്തിന് പാക്കപ്പ് പറഞ്ഞ പൃഥ്വി നായകനായ മോഹന്‍ലാലിന് നന്ദിയും അറിയിച്ച് ഫേ സേബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തു.
ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നേടുംപള്ളിക്കും വിട പറയുന്ന ദിവസമാണ്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്ത യാത്രയാണിത്.
‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു മണ്ടൻ തീരുമാനമാണെന്ന് അഭ്യുദയകാംഷികളില്‍ പലരും പറഞ്ഞു. എന്‍റെ തീരുമാനം ശരിയായിരുന്നോ എന്ന് ഇപ്പോഴും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം. സിനിമയെക്കുറിച്ച്, പതിനാറു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാനായി. നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്. നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും -പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരിനാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്.
രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ 'കമ്പനി'യിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.