കാളിദാസ് ജയറാം ചിത്രം പുമരത്തെ പുകഴ്ത്തി സംവിധായകൻ ഹരിഹരൻ. എക്കാലവും മനസ്സിൽ സൂക്ഷിക്കാനും ഓമനിക്കാനും ഉള്ള ചിത്രമാണ് പൂമരമെന്ന് ഹരിഹരൻ അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ച കുറിപ്പിൽ പറയുന്നു.
കോളേജ് ക്യാമ്പസിന്‍റെ കഥ പറയുന്ന ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭൂതിയാണ് പൂമരം തന്നത്. കോളേജ് കഥകളിലെ വിരസമായ പതിവ് വിഭവങ്ങൾ ഒന്നും തന്നെയില്ലാത്ത തീർത്തും പുതുമയേറിയ ചിത്രമാണ് പൂമരം. പുതു തലമുറയുടെ അപൂർവ സിദ്ധികളെയും വിജ്ഞാനത്തെയും മാറ്റുരച്ചു നോക്കുന്ന മുഹൂർത്തങ്ങൾ ആണ് ഈ ചിത്രം സമ്മാനിക്കുന്നത്. സത്യസന്ധവും സൗന്ദര്യാത്മകവും നിഷ്കളങ്കവുമായ ആവിഷ്കാര ശൈലിയാണ് ഈ ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നത്. സംവിധായകൻ എബ്രിഡ് ഷൈന്‍റെ ഭാവനകളെയും കഠിനാധ്വാത്തെയും അഭിനന്ദിക്കുന്നു.
വിദ്യാർഥി നേതാവായി അഭിനയിച്ച കാളിദാസ് ജയറാം വളരെ അനായാസമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്‍റെഭാവി സുരക്ഷിതമാക്കി. പെൺകുട്ടികളുടെ നേതാവായി അഭിനയിച്ച നീത എന്ന പുതുമുഖ നടിയുടെ പ്രകടനവും മികച്ചതാണ്. കാമറ മുമ്പിലുണ്ട് എന്ന് അറിയാത്ത പോലെ സ്വാഭാവികമായി ആണ് നീത അഭിനയിച്ചത്. ചെറിയ വേഷങ്ങൾ ചെയ്തവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. നല്ല സിനിമകളെ സ്നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് പൂമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.