ആഷിഖിന് എന്നേക്കാള്‍ നന്നായി ആ പ്രമേയത്തിൽ സിനിമ ചെയ്യാനാവും -ജയരാജ്

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താൻ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് സംവിധായകൻ ജയരാജ്. എന്നേക്കാള്‍ മുമ്പേ ഈ സിനിമയുടെ പ്ലാനിങ് അവര്‍ തുടങ്ങിയിട്ടുണ്ടാകണം. അവര്‍ ചെയ്യട്ടെ. ഇതില്‍ പരാതിയോ പരിഭവമോ വിഷമമോ ഒന്നും തന്നെയില്ല. സിനിമ നന്നായി വരട്ടെ അത്രമാത്രമേയുള്ളൂവെന്നും ജയരാജ് വ്യക്തമാക്കി.

ആഷിഖ് അബു ഞാന്‍ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന സംവിധായകനാണ്. ആഷിഖിന് ഒരുപക്ഷേ എന്നേക്കാള്‍ നന്നായി ഈ പ്രമേയത്തില്‍ സിനിമ ചെയ്യാനാകുമായിരിക്കും. ഇതു സംബന്ധിച്ച് ഞാന്‍ ആഷിക്കിനുമായി സംസാരിച്ചിരുന്നില്ല, അവര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ എന്‍റെ പ്രോജക്ട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയിലേക്ക് കയറുന്ന സമയായിരുന്നു. അതിനായി ബന്ധപ്പെട്ട വിവരങ്ങളും ആളുകളുടെ അനുഭവങ്ങളുമൊക്കെ ശേഖരിച്ച് വെക്കുന്ന സ്റ്റേജിലായിരുന്നു ഞാന്‍. അവര്‍ ചെയ്യാന്‍ തീരുമാനിച്ചു എന്ന് അറിഞ്ഞതോടെ ഈ പ്രോജക്ട് എല്ലാ ബഹുമാനത്തോടും കൂടി വേണ്ട എന്നു തീരുമാനിച്ചു. രൗദ്രം എന്ന പേരില്‍ പിന്നീട് എപ്പോഴെങ്കിലും സിനിമ ചെയ്യാം എന്നു കരുതുന്നു. നിലവില്‍ അങ്ങനെയൊരു പ്ലാന്‍ ഇല്ല’
-ജയരാജ്


Tags:    
News Summary - Director Jayaraj on Nipa Virus Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.