കോഴിക്കോട്: പാലക്കാട് ജില്ലയിൽ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മേനക ഗാന്ധിക്ക് മറുപടിയുമായി പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ്. അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് രസകരമായ മറുപടി പങ്കുവെച്ചത്. നിങ്ങളെല്ലാം നമ്മൾ മലയാളികൾക്ക് ഏറ്റവും വലിയ കോമാളികളാണ്. ഇൗ കഠിനമായ കൊറോണക്കാലത്ത് നല്ല ചിരി നമ്മുടെ മനസിന് ഉന്മേഷം നൽകും. ഞങ്ങളെ രസിപ്പിച്ചുകൊണ്ടിരിക്കുക. -മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
‘ഞങ്ങള്‍ മലയാളികള്‍ക്ക് നിങ്ങളെല്ലാം ഏറ്റവും വലിയ കോമാളികളാണ്. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ വസ്തുത. എന്തുകൊണ്ടാണെന്നത് ലളിതമായ വാക്കുകളില്‍ പറയുകയാണെങ്കിൽ..., മുതുമുത്തശ്ശന്മാരുടെ കാലം മുതല്‍ക്കേ ഞങ്ങൾ മലയാളികൾ സ്‌കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയും വളരെ ഗൗരവത്തിൽ എടുത്തിരുന്നു. എന്നാൽ, ആ സമയത്ത് നിങ്ങളുടെ മുന്‍തലമുറക്കാര്‍ വിശ്വാസവഞ്ചനയിലും, വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരിക്കിലായിരുന്നു.
അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സാമുദായിക വിദ്വേഷ കാര്‍ഡ് ഇറക്കി കളി തുടരൂ... അതിലൂടെ ഞങ്ങളെ രസിപ്പിക്കുകയും ചെയ്യുക.. കഠിനമായ കൊറോണക്കാലത്ത് നല്ല ചിരി മാനസികമായ ഉന്മേഷം നല്‍കും...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.