പപ്പായ ഫിലിംസിന്‍റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട ് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി. നാരായണൻ ആദ്യ ക്ലാപ്പടിക്കുകയും ചെയ്തു.
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്‍റെ തിര ക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്‍റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു. സൈജൂ ശ്രീധരൻ എഡിറ്റിങ്. അനീസ് നാടോടി കലാസംവിധാനം. മഷർ ഹംസ വസ്ത്രാലാങ്കാരം. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.